ശബരിമല ദേശീയ തീര്ത്ഥാടന കേന്ദ്രമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കി കേന്ദ്ര ടൂറിസം മന്ത്രി. കൊടിക്കുന്നില് സുരേഷാണ് ഇക്കാര്യം പാര്ലമെന്റില് ഉന്നയിച്ചത്. ശബരിമല ദേശീയ ടൂറിസം കേന്ദ്രമാക്കില്ലെന്ന മറുപടിയാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേല് നല്കിയത്.
