India National

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട 7 സൈനികർ മരിച്ചു

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6 നാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെകാണാതായത്.

രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് അടുത്തുള്ള സൈനിക മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു.