ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി.
വാക്സിൻ ഉപയോഗത്തിന് അനുമതിക്കായി അപേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കോവിഡ് വാക്സിൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്നാണ് ‘കൊവിഷീൽഡ്’ വികസിപ്പിക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ വാക്സീൻ ഉപയോഗിക്കാൻ അനുമതി തേടി അപേക്ഷ നൽകിയിരുന്നു.