കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 2500 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.28 രൂപയായി കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 34.76 ഡോളറായി.
കോവിഡ് 19നെ തുടര്‍ന്ന് കൂപ്പ്കുത്തിയിരിക്കുകയാണ് ഓഹരി വിപണി. തകര്‍ച്ച തുടരുകയാണ്. വ്യാപാരം ആരംഭിക്കുമ്പോള്‍ 2500 പോയിന്റ് താഴ്ന്ന് സെന്‍സെക്സ് 33,302.08ല്‍ എത്തി. നിഫ്റ്റി 720 പോയിന്റ് താഴ്ന്നു. 9,700ൽ ആണ് വ്യാപാരം തുടരുന്നത്. 2017 സെപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി.
ബി.എസ്.ഇ മിഡ്കാപ്പ് ഇന്‍ഡെക്സ് 1037.32 പോയിന്റ് നഷ്ടപ്പെട്ട് 12,402.38 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. രൂപയുടെ മൂല്യം ഡോളറിന് 74.28ൽ എത്തി. മാര്‍ച്ച് ഒന്ന് മുതലാണ് തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്താനാരംഭിച്ചത്. 2018 നവംബര്‍ 12നാണ് രൂപയുടെ മൂല്യം 72.76 നിലവാരത്തില്‍ എത്തിയത്. ബെന്റ് ക്രൂഡ് ബാരലിന് 1.03 ഡോളർ താഴ്ന്ന് 34.76 ഡോളർ ആയി.