സെഡസ് കാഡിലയുടെ കൊവിഡ് വാക്സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നല്കാന് ഡ്രഗ്സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്‍ശ ലഭിച്ചത്.
മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്സിനാണിത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന് കമ്പനിക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്കി.
ഡ്രഗ്സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാവും സൈക്കോവ് -ഡി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക്, മോഡേണ എന്നി വാക്സിനുകള്‍ക്കാണ് രാജ്യത്ത് അംഗീകാരം ലഭിച്ചത്.