India National

മതേതരമായി ചിന്തിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നു: ചിദംബരം

നിങ്ങള്‍ മതേതരമായി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യപ്പെടുമെന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നുവെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാനാണ് അധികാരം ദുരുപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അംബേദ്കറും നെഹ്റുവുമൊക്കെ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു.

പൌരത്വ ഭേദഗതി നിയമത്തിനെതിരെയും പൌരത്വ രജിസ്റ്ററിനെതിരെയും സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ചിദംബരത്തിന്‍റെ പ്രതികരണം. നിസ്സഹകരണ സമരമാണ് അനീതിക്കുള്ള മറുപടിയെന്നും ചിദംബരം പറഞ്ഞു.