India

ഡല്‍ഹിയില്‍ നാളെ മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കും

ഡല്‍ഹിയില്‍ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കും. നിലവില്‍ പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് സ്കൂള്‍ തുറക്കുന്നതെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു. പത്ത്, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും നാളെ മുതല്‍ സ്കൂളുകള്‍ സന്ദര്‍ശിക്കാമെന്നാണ് ഡി.ഡി.എം.എ പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്​​​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​​ ലെ​ഫ്​​റ്റ​ന​ൻ​റ്​ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉയര്‍ന്ന ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്​​കൂ​ളു​ക​ളി​ൽ അ​ഞ്ചാം ക്ലാ​സ്​​മു​ത​ലും ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടാം ക്ലാ​സ്​ മു​ത​ലും ആ​ഗ​സ്​​റ്റ്​ 17 മു​ത​ൽ ആ​രം​ഭി​ക്കും. പ​ഞ്ചാ​ബി​ൽ പത്തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ജൂ​​ലൈ 26ന്​ ​ആ​രം​ഭിച്ചു. മ​റ്റു ക്ലാ​സു​ക​ൾ ആ​ഗ​സ്​​റ്റ്​ ര​ണ്ടു മു​ത​ൽ തു​റ​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യു​ള്ള​വ​ർ​ക്കാ​ണ്​ സ്​​കൂ​ളി​ൽ പ്ര​വേ​ശി​ക്കാ​നാ​വു​ക. ഇ​തോ​ടൊ​പ്പം ഓ​ൺ​ലൈ​ൻ ക്ലാ​സും പുരോഗമിക്കുന്നുണ്ട്. ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഒ​ഡി​ഷ​, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കാനുള്ള തീരുമാനത്തിലാണ്.