തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ആരോപണം. കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചാണ് ഹരജി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/supreme-court-to-hear-pil-on-encephalitis-deaths-in-bihar-today.jpg?resize=1200%2C600&ssl=1)