ഫാറൂഖ് അബ്ദുല്ലയെ കാണാനില്ലെന്ന് കാണിച്ച് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. എയിംസില്‍ ചികിത്സ തേടിയെത്തിയ യൂസഫ് തരിഗാമിക്ക് ശ്രീനഗറിലേക്ക് തിരിച്ചുപോകാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. യുസുഫ് തരിഗാമിയുടെ വീട്ട് തടങ്കലിനെതിരെ സീതാറാം യെച്ചൂരി നല്‍കിയ ഹരജി കോടതി പരിഗണിക്കുകയാണ്.
