India

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്‌മെന്റ് സീറ്റിൽ 60000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു. ( sc approves b ed fee hike )

കൊവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.