കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി. കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.
കശ്മീരിൽ മാധ്യമപ്രവർത്തനം വെല്ലുവിളിയായി തീർന്നിരിക്കുകയാണെന്നും ഇന്റർനെറ്റ് അടക്കം സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജമ്മു കശ്മീരിലേക്ക് ക്ഷണിച്ച ഗവർണർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ജമ്മുവിലേക്ക് യാത്രാവിമാനം വേണ്ടെന്നും യാത്ര ചെയ്യാനും ജനങ്ങളെ കാണാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.