രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.
പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്.മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം.
കേരളം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. 2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും.