എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) സംവിധാനവുമായി എസ്.ബി.ഐ. രാജ്യത്തെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ഫോണില്‍ വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കണം. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒ.ടി.പി സംവിധാനം കൊണ്ടുവരുന്നത്. എ.ടി.എം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി വരും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒ.ടി.പി നല്‍കിയാല്‍ പണം പിന്‍വലിക്കാം. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനമുണ്ടാകില്ല.