നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ ബി.ജെ.പി മഹാരാഷ്ട്രയിലെ പ്രകടനപത്രിക പുറത്തിറക്കി. ഒരു കോടി തൊഴില്‍ അവസരം, വരള്‍ച്ചമുക്ത സംസ്ഥാനമായി മഹാരാഷ്ട്രയെ മാറ്റും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ആണ് ബി.ജെ.പി മുന്നോട്ട് വക്കുന്നത്.
ഭാരത് രത്നക്കായി സവര്‍ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും, മഹാത്മ ജോതിഭ ഫൂലെയെടുയും പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് പ്രകടനപത്രികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. മഹാത്മഗാന്ധി ആത്ഹമത്യചെയ്താണെന്ന പാഠപുസ്തകം അച്ചടിക്കുന്ന രാജ്യത്ത് ഇത്തരം ആവശ്യങ്ങളും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു
ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി തൊഴില്‍ അവസരം, വരള്‍ച്ച മുക്തമാക്കി സംസ്ഥാനത്തെ മാറ്റുമെന്നും എല്ലാ സാമ്പത്തിക വളര്ച്ചപ്രവര്ത്തനങ്ങളിലും അമ്പത് ശതമാനം സ്ത്രീ പ്രാതിനിധ്യം തുടങ്ങിയവയാണ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്
നോട്ട് നിരോധനവും ജി.എസ്.ടി യുമാണ് രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണമെന്ന് രാഹുല്‍ഗാന്ധി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് റാലിയില്‍ വിമര്‍ശിച്ചു. അതേസമയം രാജ്യം സന്തോഷിക്കുമ്പോഴും കോണ്‍ഗ്രസ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുകയാണെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍.