അതെ സമയം തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്‍കി
സച്ചിന്‍ പൈലറ്റിന് പിന്നാലെ മുതിര്‍ന്ന നേതാവ് സഞ്ജയ് ഝാക്കെതിരെയും കോണ്‍ഗ്രസിന്‍റെ നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തത്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതെ സമയം തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്‍കി. ‘ഏതൊക്കെയാണ് ഞാന്‍ ഭാഗമായ പാര്‍ട്ടി വിരുദ്ധ കാര്യങ്ങള്‍?. ഏറ്റവും കുറഞ്ഞത് മഹാരാഷ്ട്ര കോണ്‍ഗ്രസിന് നടപടിക്ക് മുമ്പ് എന്നോട് ചോദിക്കാമായിരുന്നു’; സഞ്ജയ് ഝാ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Shri Sanjay Jha has been suspended from the Congress Party with immediate effect for anti-party activities and breach of discipline. pic.twitter.com/TaT0gWbCc7
— Maharashtra Congress (@INCMaharashtra) July 14, 2020
നേരത്തെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനായിരുന്നു നടപടി. സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് വന്നതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചതായാണ് സൂചന.