India Sports

ഇതാണോ പി.ടി ഉഷ? വന്‍ അബദ്ധവുമായി ആന്ധ്ര സര്‍ക്കാര്‍

ദേശീയ കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി 2014 മുതല്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയവരെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ആന്ധ്ര സര്‍ക്കാര്‍ വച്ച കൂറ്റന്‍ ഫ്ലക്സില്‍ വലിയ പിഴവ്. ഫ്ലക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി പി.ടി ഉഷ എന്നെഴുതിയിരിക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.

ഫ്ലക്സിന്‍റെ ചിത്രം പ്രചരിച്ചതോടെ ആന്ധ്ര സര്‍ക്കാര്‍ വരുത്തിയ വന്‍ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിഹാസങ്ങളും വിമര്‍ശനങ്ങളും വേണ്ടുവോളം ഉയര്‍ന്നു. ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം സ്ഥാപിച്ച ഫ്ലക്സില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായികമന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവുമുണ്ട്. സംഭവം വിവാദമായതോടെ പരിപാടി മാറ്റിവെച്ചു.