വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ. മഹാരാഷ്ട്ര യെർവഡയിലെ തുറന്ന വനിതാ ജയിലിലെ മൂന്ന് ചന്ദനമരങ്ങളാണ് മോഷണം പോയത്. ഏപ്രിൽ 24നും 25നും ഇടയിലായിരുന്നു മോഷണം. 15 വർഷം പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷണം പോയതെന്ന് പൊലീസുകാർ അറിയിച്ചു. പുറമേ നിന്നുള്ള ആർക്കും ജയിലിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ, ജയിലിനുള്ളിൽ ആരൊക്കെയോ അതിക്രമിച്ചുകയറി എന്നും മരങ്ങൾ മുറിച്ചുകൊണ്ടു പോയി എന്നും പൊലീസുകാർ പറഞ്ഞു. മരങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 1.3 ലക്ഷം രൂപയാണ് മതിപ്പ്.
Related News
ഇറാന് പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാര്‍ക്ക് മോചനം
ഇറാന് പിടിച്ചടുത്ത എണ്ണക്കപ്പലിലെ 12 ഇന്ത്യക്കാരില്‍ 9 പേരെ മോചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഈമാസം ആദ്യ വാരം പിടിച്ച ‘എം.ടി.റിയ’ എന്ന കപ്പലിലുണ്ടായിരുന്നവരെയാണ് മോചിപ്പിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇറാന് തടഞ്ഞുവെച്ചിരിക്കുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്റ്റെനോ എംപരോയിലെ മലയാളികള്‍ അടങ്ങുന്ന 18 പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലുള്ള 24 ഇന്ത്യക്കാരും മോചനം കാത്ത് […]
കാസര്‍കോട് ലീഡ് നില മാറിമറിയുന്നു; എല്‍.ഡി.എഫ് മുന്നില്‍
കാസര്‍കോട് മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന് ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു ലീഡ് ചെയ്തിരുന്നത്.
പ്ലാസ്റ്റിക് മുക്ത ഭാരത്തിന് ആഹ്വാനമറിയിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ ദസഹറക്ക് പുതിയ രാവണന്
ദസഹറ ആഘോഷപ്പൊലിമക്ക് മാറ്റുകൂട്ടാനായി രാംലീല മൈതാനിയില്‍ ഇത്തവണ പുതിയൊരു രാവണന് കൂടി. ഡല്‍ഹി പ്ലാസ്റ്റിക് മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ തിന്മയുടെ പ്രതീകങ്ങളിലൊന്നാക്കിയത്. ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ നടന്ന ദസഹറ ആഘോഷത്തില്‍ പതിവ് തെറ്റിച്ച് പടക്കങ്ങള്‍ ഇല്ലാത്ത കോലങ്ങള്ക്കായിരുന്നു തീകൊടുത്തത്. മാഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ആറെണ്ണം നിരോധിച്ച് ഉത്തരവിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരുന്നതായും എന്നാല്‍ വ്യാവസായിക മേഖലയില്‍ ഈ തീരുമാനം […]