ഒഡീഷയിൽ ബി.ജെ.പിയുടെ പരീക്ഷണശാലയാണ് പുരി ലോക്സഭാ മണ്ഡലം. ഏറ്റവും കൂടുതൽ സവർണ്ണ വോട്ടുകളുള്ള ഇടം. ഒഡീഷയുടെ നാഥനായ ശ്രീ ജഗന്നാഥന്റെ പുരി
93% ഹൈന്ദവരുള്ള ഒഡീഷയിലാണ് ബി.ജെ.പി പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. ദേശീയ വക്താവ് സംപീത് പാത്രയാണ് ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.ഡിയുടെ സിറ്റിങ്ങ് സീറ്റിൽ പിനാകി മിശ്ര തന്നെ മത്സരിക്കുന്നു. ടി.വി അവതാരകനായ സത്യനായക് ആണ് കോൺഗ്രസ് സ്ഥാനാർഥി
എന്നാൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് ബി.ജെ.പിക്ക് കൃത്യമായ മറുപടി ഉണ്ട്. ബി.ജെ.പിയുടെ തീവ്ര ദേശിയവാദത്തെ ഒഡീഷ ഗൗരവ് എന്ന സ്വാഭിമാനപ്രചരണം കൊണ്ട് തടുക്കുന്നു. മറ്റൊന്ന് വർഗ്ഗീയതയാണ്. പക്ഷേ വെറും രണ്ട് ശതമാനം വീതം മാത്രമാണ് മുസ്ലീം – ക്രിസ്ത്യൻ ജനസംഖ്യ. അതു കൊണ്ട് തന്നെ തീവ്ര വർഗ്ഗീയ രാഷ്ട്രീയത്തിന് സാധ്യത തീരെയില്ല.