ശബരിമല തീര്‍ത്ഥാടകർക്കായി ചെന്നൈ-കോട്ടയം റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. എം.ജി.ആര്. ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയം വരേയും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.
പെരമ്പൂര്‍, കട്പാഡി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ ബുക്കിങ് ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.