India National

ആര്‍.ടി.ഐ ബില്‍ പ്രതിപക്ഷം രാജ്യസഭയില്‍ കീറിയെറിഞ്ഞു

ആര്‍.ടി.ഐ നിയമ ഭേദഗതിബില്ലിനെ ചൊല്ലി രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം ബില്‍ സഭയില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം എന്‍.ഡി.എക്ക് പുറത്തുള്ള നാലുപാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായി സൂചന. വൈ.എസ്.ആര്‍.സി.പി എം.പി വിജയ് സായ് റെഡി ബില്ലിനെ പിന്തുണച്ച് സഭയില്‍ സംസാരിച്ചു.

മുഖ്യ വിവരാവകാശ കമ്മീഷണര്‍, കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഇത് വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം.

ബില്ലിന് ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആശങ്കകളകറ്റിയാല്‍ ബിജു ജനതാദളും പിന്തുണ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.