സിഡ്നിയിലെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 600 റൺസ് പിന്നിട്ട് ശക്തമായ നിലയിലേക്ക്. പൂജാരക്കു പിന്നാലെ പന്തും സെഞ്ച്വറിസ്വന്തമാക്കി ബാറ്റിംഗ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 622 എന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്.
177 പന്തിൽ നിന്നും 140 റൺസുമായി ഋഷഭ് പന്താണ് ഇപ്പോൾ റൺവേട്ടക്ക് ചുക്കാൻ പിടിക്കുന്നത്. അർധസെഞ്ച്വറിയുമായി ജഡേജയും ക്രീസിലുണ്ട്. ഇതോടെ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ താരമായി ഋഷഭ് പന്ത് മാറിയിരിക്കുകയാണ്. 12 ബൗണ്ടറികളും ഒരു സിക്സറിന്റേയും അകമ്പടിയോടെയാണ് പന്തിന്റെ മിന്നും പ്രകടനം. ഒരു സിക്സും ഏഴ് ഫോറുമായി 81 റണ്‍സുമായി ജഡേജയും ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിക്കുകയാണ്