India National

ഓഹരികളില്‍ കൃത്രിമം കാട്ടി; മുകേഷ് അംബാനിക്ക് 40 കോടി രൂപ പിഴ വിധിച്ച് സെബി

ന്യൂഡല്‍ഹി: 2007ല്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാട്ടിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയും പിഴയിട്ട് സെബി. ഓഹരികള്‍ പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കി എന്നതായിരുന്നു കേസ്.

2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി വില്‍ക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിച്ചത്. 2009ല്‍ റിലയന്‍സ് പെട്രോളിയം, ഇന്‍ഡസ്ട്രീസില്‍ ലയിച്ചിരുന്നു.

റിലയന്‍സിന് പുറമേ, മുംബൈ സ്‌പെഷ്യല്‍ എകണോമിക് സോണ്‍ ലിമിറ്റഡിനും നവി മുംബൈ സെസിനും സെബി പിഴ വിധിച്ചിട്ടുണ്ട്. യഥാക്രമം 20, 10 കോടി രൂപയാണ് പിഴയൊടുക്കേണ്ടത്.