India National

അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി കാണിച്ച പോലുള്ള ധൈര്യം വിരളമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കായി പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.

സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അശോക് ഗഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നീ പേരുകളാണ് അനൗപചാരിക ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുള്ളത്. ഇന്നലെ മുതിര്‍ന്ന നേതാവും 90 കാരനുമായ മോത്തിലാല്‍ വൊഹ്‌റയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.