India

നീറ്റ് കൗൺസിലിംഗ്, രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്‌ റെസിഡന്റ് ഡോക്ടെഴ്സ്

നീറ്റ് കൗൺസിലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്‌ റെസിഡന്റ് ഡോക്ടെഴ്സ്. ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ തീരുമാനം. സമരത്തിന് ആഹ്വനം ചെയ്‌തത് FAIMA. എയിംസിലെ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. ഇന്ന് ഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് ഫോർഡാ അറിയിച്ചു.

ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന് ഡൽഹി പൊലീസ് പറയുന്നു.

ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിക്കാനാണ് തീരുമാനം.