സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്കക്ഷികള്ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. ഭരണ ഘടനയുടെ 102ാം ഭേദഗതിയില്‍ ദേശീയ പട്ടിക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയിരുന്നു.
Related News
എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റില്‍ അപകടം; മരണം മൂന്നായി
മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന വിനോദാണ് മരിച്ച മൂന്നാമന്. സംഭവസ്ഥലത്തുവെച്ച് ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി രാജ്കുമാർ എന്നിവരാണ് മരിച്ചിരുന്നു. എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനു വേണ്ടി പ്ലാന്റ് സ്ഥാപിച്ച സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ഒരാൾ സംഭരണിയിലേക്കു വീണപ്പോൾ, രക്ഷിക്കാനായി മറ്റു 2 […]
കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു
കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും […]
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മകനെയും സജീവ രാഷ്ട്രീയത്തിലിറക്കാന്‍ അശോക് ഗെഹ്ലോട്ട്
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മകനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് ജോധ്പൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി നിർദേശിക്കുകയും ചെയ്തു. പക്ഷേ ഏത് മണ്ഡലത്തിൽ നിന്നാകും വൈഭവ് മത്സരിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൈഭവ് ഗെഹ്ലോട്ടിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു. എന്നാൽ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ഗെഹ്ലോട്ട് വൈഭവിനെ സ്ഥാനാർഥിയായി നിർദേശിച്ചില്ല. 2008ൽ കോൺഗ്രസിൽ അംഗത്വം എടുത്ത […]