റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
Related News
ഫ്ലാറ്റ് പൊളിക്കല്‍; മരടില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിരോധനാജ്ഞ
മരടില്‍ ഫ്ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്ഫോടനത്തിന് അഞ്ചുമിനിറ്റ് മുന്‍പ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മിഷണര്‍ പറഞ്ഞു.
ആകാശം തൊട്ട് ഉള്ളി വില: ഉത്തരേന്ത്യയിൽ വില 100, കേരളത്തില്‍ 70 രൂപ
ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഉള്ളിക്ക് കടുത്ത ക്ഷാമം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആകാശം തൊട്ട ഉള്ളി വില വര്‍ധന സംസ്ഥാനത്തും പ്രതിഫലിച്ചു. ഉത്തരേന്ത്യയില്‍ പല ചില്ലറ വില്പന കേന്ദ്രങ്ങളിലും നൂറു രൂപയിലെത്തിയ ഉള്ളി വില കേരളത്തില്‍ 70നോടടുത്താണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മുതല്‍ കുത്തനെ കയറിയ ഉള്ളിയുടെ വില വര്‍ധനക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് സവാള വില 70 രൂപയിലെത്തുമ്പോള്‍ വെളുത്തുള്ളി, ചെറിയ ഉള്ളി വിലകളിലും ക്രമാതീതമായ വര്‍ധനവുണ്ട്. വെളുത്തുള്ളിക്ക് […]
വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി
ബെംഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് […]