രാഹുലിനും കോണ്‍ഗ്രസിനുമെതിരെ പുതിയ ആരോപണവുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ കമ്പനിയുമായി മത്സരിക്കുന്ന യുറോക്രാഫ്റ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തുവന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനാണ് യൂറോ ക്രാഫ്റ്റ് വിമാന കമ്പനിയുടെ ഇടനിലക്കാരനെന്നും മന്ത്രി പറഞ്ഞു.
