പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആണവായുധ ഉപയോഗ നയം മാറ്റുമെന്ന സൂചനയാണ് പ്രതിരോധ മന്ത്രി നല്‍കിയത്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ന് വരെയുള്ള നയം. ഭാവിനയം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
