ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം
തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാവാനില്ലെന്ന് നടൻ രജനീകാന്ത്. രാഷ്ട്രീയ പാർട്ടിയും ഭരണവും രണ്ടാണ്. അത് അങ്ങനെ തന്നെ കൊണ്ടു പോകണമെന്നും രജനി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങളൊന്നും താരം പറഞ്ഞില്ല.
ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം. അതിനായാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഒരു പാലമായി നിൽക്കാനാണ് ശ്രമിയ്ക്കുന്നത്.
അസുരൻ്റ ബലമുള്ള രണ്ട് പാർട്ടികൾക്കിടയിലാണ് പ്രവർത്തിക്കേണ്ടത്. അപ്പുറത്ത് വലിയ ഖജനാവും ചരിത്രവുമെല്ലാമുണ്ട്. അവർക്കിടയിലേക്ക് സിനിമയുടെ കാര്യം മാത്രം പറഞ്ഞ് വരാൻ സാധിക്കില്ല അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കേണ്ടത്. അവരാണ് വോട്ട് ചെയ്യേണ്ടത്. മികച്ച നേതാക്കളെ രാഷ്ട്രത്തിന് സംഭാവന ചെയ്യുന്നവരാണ് യഥാർത്ഥ നേതാവ്. അതിനായാണ് ശ്രമം. 2017ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം കൃത്യമായ അർത്ഥത്തിൽ ജനങ്ങളെ മനസിലാക്കിയാണ് പ്രവർത്തിക്കുന്നത്. അധികം വൈകാതെ പാർട്ടി പ്രഖ്യാപിക്കുമെന്നും രജനി അറിയിച്ചു.