India National

രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​യാ​വ​തി

നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ​സ്ഥാ​നി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബി.എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ജ​നാ​ധി​പ​ത്യ​ത്തി​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​മാ​ണ് രാ​ജ​സ്ഥാ​നി​ലു​ള്ള​ത്. രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‍ലോട്ട് സ​ർ​ക്കാ​രി​ന് മു​ന്നോ​ട്ടു​പോ​വാ​ൻ സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് എ​ത്ര​യും പെ​ട്ട​ന്ന് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഗെ​ലോ​ട്ട് ബി​എ​സ്പി​യെ നേ​ര​ത്തെ​യും വ​ഞ്ചി​ച്ചി​ട്ടു​ണ്ട്. ബി​.എ​സ്.പി എം​.എ​ൽ.​എ​മാ​രെ സ്വാ​ധീ​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​രു​ന്നെ​ന്നും മാ​യാ​വ​തി ആ​രോ​പി​ച്ചു.

തങ്ങളുടെ എം.എല്‍.എമാരെ അവര്‍ തട്ടിയെടുത്തെന്നും, അവരെ കോണ്‍ഗ്രസിലെത്തിച്ചെന്നും മായാവതി ആരോപിച്ചു. നേരത്തെ ബി.എസ്.പിയുടെ ആറ് എം.എല്‍.എമാരും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവര്‍ അശോക് ഗെ​ഹ്‍ലോട്ടിനെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ നേരത്തെ തന്നെ മായാവതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

നി​ല​വി​ൽ ഫോ​ണ്‍ ടാ​പ്പിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഗെ​ഹ്‍ലോട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

അശോക് ഗെലോട്ട് വലിയ കുറ്റകൃത്യമാണ് ചെയ്തത്. അദ്ദേഹം ഫോണ്‍ ചോര്‍ത്തിയത് ഗുരുതര കുറ്റമാണെന്ന് മായാവതി ആരോപിച്ചു. നേരത്തെ ബി.ജെ.പി നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയും തമ്മിലുള്ള സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഭന്‍വര്‍ ലാലിനെതിരെ കേസെടുക്കാനും തീരുമാനിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. സമാന രീതിയിലാണ് മായാവതിയും ഇപ്പോള്‍ ആരോപണം ഉന്നയിച്ചത്. ഭന്‍വര്‍ ലാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഗെ​ഹ്‍ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.