കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിൽ ചാടി 34 കാരിയായ മകൾ. പിതാവിന്റെ ശവസംസ്കാരത്തിനിടെയാണ് മകൾ ചിതയിലേക്ക് ചാടിയത്. രാജസ്ഥാനിലെ ബാർമ ജില്ലയിലാണ് സഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ബാധിച്ച് ബാർമയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 73 വയസുകാരനായ ദാമോദർ ദാസ് ശർദ മരിച്ചത്.
ശർദയെ സംസ്കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ഇളയവളായ ചന്ദ്ര ശർദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾ ചന്ദ്രയെ ചിതയിൽ നിന്ന് മാറ്റിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദാമോദർ ദാസ് ശർദയ്ക്ക് മൂന്ന് പെൺമക്കൾ മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാൾ മുമ്പ് മരിച്ചതായും പോലീസ് വ്യക്തമാക്കി.