രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി.
ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അന്തരിച്ച എം.എൽ.എയുടെ മകനായ ബി.ജെ.പി സ്ഥാനാർത്ഥി കൃഷൻ മിന്ദ 15,481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഈ മാസം 28 നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.