കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി മാറ്റിപ്പര്‍പ്പിച്ചത്.
ഒഡീഷയിലും മധ്യപ്രദേശിലും മഴക്ക് കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗോവ, ബംഗാള്‍, ഗുജറത്ത് എന്നിടങ്ങളിലും രണ്ട് ദിവത്തിനുള്ളല്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
കര്‍ണാടകയിലെ കുടക് ജില്ലയിലാണ് മഴ ഏറെ നാശം വിതച്ചത്. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം, സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമണ്. ബഗല്‍കോട്ട്, വിജയപുര, റായ്ചൂര്, ഉത്തര കന്നട-ദക്ഷിണ കന്നട, ശിവമോഗ തുടങ്ങിയ ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. കുടക്-മൈസൂര്‍ ദേശീയപാതയിലെ ഗതഗതം തടസ്സപ്പെട്ടു.
തമിഴ്നാട്ടിലെ നീലഗിരിയില്‍ മഴക്കെടുതില്‍ 5 പേര് മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. കോയമ്പത്തൂരിലും നീലഗിരിയിലും ഇപ്പോഴും മഴ തുടരുകയാണ്. 28ഓളം ദുരിതശ്വാസ ക്യമ്പുകളും തുറന്നിട്ടുണ്ട്.
ആന്ധ്രയിലെ വംശധാര, നാഗവലി നദികള്‍ കവിഞ്ഞൊഴുകുകയാണ്. മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹന് റെഡ്ഢി, പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി. മഹാരാഷ്ട്രയില്‍ സോളാപൂര്‍, സഗ്ലി, സതാര, കോലാപൂര്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുയണ്. സാഗ്ലി ജില്ലയില്‍ രക്ഷപ്രവര്ത്തനത്തിടെ ബോട്ട് മുങ്ങി 14 പേര് മരിച്ചു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി രണ്ടര ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മധ്യപ്രദേശില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്ക് നേരിയ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.ഒഡിഷയില്‍ പലയിടത്തും വെള്ളക്കെട്ട് തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.