India National

ഭരണഘടന സംരക്ഷിക്കാനായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി

ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആത്മപരിശോധനക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നാലും പോരാട്ടം തുടരണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന യോഗം സോണിയാ ഗാന്ധിയെ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ലോക്സഭാ കക്ഷിനേതാവിനെ തീരുമാനിക്കാന്‍ യോഗം സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. കേരള എം.പിമാര്‍ അല്‍പസമയത്തിനകം രാഹുല്‍ ഗാന്ധിയെയാ കാണും.

പാർലമെന്‍റ് അനക്സ് ഹാളിലായിരുന്നു യോഗം. യോഗാരംഭത്തിലേ സോണിയ ഗാന്ധിയെ കോൺഗ്രസിന് സംയുക്ത പാര്‍ലിമെന്‍ററി പാർട്ടി അധ്യക്ഷ ആയി മൻമോഹൻ സിംഗാണ് നിർദേശിച്ചു. കെ മുരളീധരനും ജ്യോത്സ്ന മെഹന്തും പിന്താങ്ങിയതോടെ പ്രമേയം പാസാക്കി. പിന്തുണച്ചവർക്ക് നന്ദി അർപ്പിച്ച സോണിയ ഗാന്ധി 12 കോടി ജനങ്ങൾ കോൺഗ്രസിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാൻ വേണ്ടി എംപിമാർ പോരാടണമെന്ന് അവിചാരിതമായി യോഗത്തിൽ ഇടപെട്ടു സംസാരിച്ച രാഹുൽ പറഞ്ഞു. ആത്മ പരിശോധനയ്ക്കും പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സമയമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ലോക്സഭ പ്രതി പക്ഷനേതൃ സ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും അവകാശപ്പെടാനും നിഷേധിച്ചാൽ നിയമപോരാട്ടം നടത്താനും തീരുമാനിച്ചു. ബൈറ്റ് -കൊടിക്കുന്നിൽ അധ്യക്ഷ സ്ഥാനത്തു രാഹുൽ തുടരണമെന്ന ആവശ്യം യോഗത്തിൽ ശക്തമായിരുന്നു. യോഗശേഷം കേരള എംപിമാർ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.