കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
