‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുകയാണെന്നും ഇത്തരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നത് റെയ്പ് ഇൻ ഇന്ത്യ എന്നായി മാറി എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ പ്രസ്താവന സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മാപ്പു പറണമെന്നും ബി.ജെ.പി എം.പിമാര്‍ ആരോപിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഡല്‍ഹിയെ നരേന്ദ്ര മോദി പണ്ട് ‘ബലാത്സംഗ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
പ്രസ്താവനക്കതിരെ ലോക്സഭയില്‍ ബി.ജെ.പി എം.പിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.