കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു
ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. റഫാല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്. ‘റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന ചോദ്യം. 126ന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. എച്ച്.എ.എല്ലിന് പകരം അനിൽ അംബാനിക്ക് 30,000 കോടിയുടെ കരാർ നൽകിയത് എന്തുകൊണ്ടെന്നും രാഹുൽ ട്വീറ്ററിലൂടെ കേന്ദ്രസർക്കാരിനോട് ചോദിച്ചു.
Congratulations to IAF for Rafale.
— Rahul Gandhi (@RahulGandhi) July 29, 2020
Meanwhile, can GOI answer:
1) Why each aircraft costs ₹1670 Crores instead of ₹526 Crores?
2) Why 36 aircraft were bought instead of 126?
3) Why was bankrupt Anil given a ₹30,000 Crores contract instead of HAL?
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു. കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.