India National

മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തു, കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടണം; രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. നിലവിലെ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം ദുര്‍ബലമാണ്, ട്രംപ് പറഞ്ഞത് ശരിയെങ്കില്‍ മോദി രാജ്യതാല്‍പര്യത്തെ ഒറ്റുകൊടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ അത്തരമൊരു അഭ്യര്‍ഥന നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. മധ്യസ്ഥനാകാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കിയിരുന്നു