India National

ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങി രാഹുല്‍ ഗാന്ധി

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. അറുപത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജി20 രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്റെ ഭാഗമായി മുംബെെ താജ് ഹോട്ടലിൽ രാഷ്ട്ര പ്രതിനിധികൾക്കായി വിരുന്ന് ഒരുക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

ജി20 രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞർക്ക് മാത്രമാണ് കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണമുള്ളത്. ഇതില്‍ പലരുമായും വർഷങ്ങൾക്കിടെ വ്യക്തിപരമായി സംഭാഷണം നടത്തിയിട്ടുണ്ടെങ്കിലും, എല്ലാവരെയും ഒരുമിച്ച് കൂട്ടി ചർച്ചക്ക് ക്ഷണിക്കുന്നത് ഇതാദ്യമാണ്. അയൽ രാജ്യങ്ങളുമായുള്ള ബന്ധമടക്കം, പ്രമാദമായ വിഷയങ്ങളില്‍ തന്റെ കാഴ്ച്ചപ്പാടുകൾ പങ്കുവെക്കാനാണ് രാഹുൽ കൂടിക്കാഴ്ച്ചക്കടിയിൽ ശ്രമിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം 47 രാജ്യങ്ങളിലെ പ്രതിനിധികൾക്കായി കോൺഗ്രസ് ഇഫ്താർ വിരുന്നൊരുക്കിയതിന് ശേഷം നടക്കുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ച്ചയാണ് രാഹുൽ സംഘടിപ്പിക്കുന്നത്.

നേരത്തെ, ധോക്‍‍ലാം അതിർത്തി തർക്കത്തിനിടെ ചെെനീസ് പ്രതിനിധിയുമായി രാഹുൽ കൂടിക്കാഴ്ച്ച നടത്തിയത് ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. എന്നാൽ തനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് തിരിച്ചടിക്കുകയായിരുന്നു രാഹുല്‍. എന്നാൽ രാഷ്ട്രതന്ത്രജ്ഞരുമായി പ്രതിപക്ഷം ചർച്ച നടത്തുന്നത് അസ്വാഭാവികമായ കാര്യമല്ലെന്ന് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടിക്കാട്ടി.