India

രാഹുല്‍ ഗാന്ധി രക്ഷക്കെത്തി; പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ഥികളുമായി ബസ് പുറപ്പെട്ടു

ലോക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് പുറപ്പെട്ടു. പഞ്ചാബ് സർക്കാരിന്‍റെ സഹായത്തോടെ രാഹുൽഗാന്ധി എംപി മുൻകൈ എടുത്താണ് ബസ് ഏർപ്പാട് ചെയ്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് വഴി അറിയിച്ചു. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ്‌ വിദ്യാര്‍ഥികളുടെ യാത്ര. ബുധനാഴ്ച ബസ് കേരളത്തിൽ എത്തിച്ചേരും. സ്വന്തമായി വാഹനമെടുക്കാൻ ശേഷിയില്ലാത്തവരെയാണ് കോൺഗ്രസ് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നത്.

അതെ സമയം ജലന്ധറിൽ നിന്ന് കേരളത്തിലേക്ക് മേയ് 19 ന് പുറപ്പെടുന്ന ട്രെയിനിലെ യാത്രക്കാരുടെ ടിക്കറ്റ് അടക്കം പഞ്ചാബ് സർക്കാർ വഹിക്കും. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികൾ ഇരു സംസ്ഥാന സർക്കാരുകളുടേയും ഔദ്യോഗിക പാസ് വാങ്ങിയ ശേഷമാണ് യാത്രചെയ്യുന്നത്.