ഒറ്റ മതത്താൽ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോദിയുടെ ഭാവമെന്നും രാഹുല്‍ വിമര്‍ശിച്ചു.
മോഹൻ ഭാഗവതും ആർ.എസ്.എസും ആണ് രാജ്യത്തെ നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. അവയെ സംരക്ഷിക്കല്‍ നമ്മുടെ കടമയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.