കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു എം.പിമാരെയാണ് രാജ്യസഭ ചെയര്മാന് സസ്പെന്‍ഡ് ചെയ്തത്
കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നത് തുടരുന്നെന്ന് രാഹുൽ ആരോപിച്ചു. നിശബ്ദമാക്കുന്നതിലൂടെയും എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിലൂടെയും കാർഷിക കരിനിയമം സംബന്ധിച്ച കർഷകരുടെ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ഈ സര്‍ക്കാറിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിയെന്നും രാഹുൽ ആരോപിച്ചു.
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങി എട്ടു എംപിമാരെയാണ് രാജ്യസഭ ചെയര്മാന് സസ്പെന്‍ഡ് ചെയ്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന എംപിയുമായ ഡെറക് ഒബ്രിയാന് , സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്) , സയീദ് നാസര്‍ ഹുസൈന് ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
പാർലമെന്റിന്റെ 256 ാം ചട്ട പ്രകാരം പാർലമെന്ററികാര്യ സഹമന്ത്രി വി. മരളീധരനാണ് ഇവർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി. ഇതിനു പിന്നാലെ എട്ട് അംഗങ്ങളെ എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു.