കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി നിരവധി ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്.
വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. ഇത് അപകടകരമാണ്’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
‘ബി.ജെ.പി സർക്കാറിൽ രാജ്യത്തിന്റെ അവസ്ഥ നോക്കൂ. കോടിപതികളായ ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി വിരിച്ചുനൽകും. കർഷകർ ഡൽഹിയിലേക്ക് വരാനൊരുങ്ങുമ്പോൾ വഴി കുഴിക്കും. കർഷകർക്കെതിരെ അവർ ഒരു നിയമമുണ്ടാക്കി. പക്ഷേ കർഷകർ സർക്കാറിനോട് ഇതിനെക്കുറിച്ച് പറയാനെത്തുന്നത് തെറ്റാണോ? ‘ -കർഷക സമരത്തിൽ പൊലീസ് നടപടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.