India National

മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍

കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. തുക്ഡെ തുക്ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞിരുന്നു.

അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രണ്ടായിരത്തോളം വനിതകൾ ഇന്ന് മുതൽ സമരത്തിന്‍റെ ഭാഗമാകും. അതെ സമയം ബി.ജെ.പി കർഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും