‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിന്റെ പേരിൽ മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പിക്ക് ശക്തമായ മറുപടിയുമായി രാഹുൽ ഗാന്ധി. മാപ്പുപറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാർലമെന്റിൽ ഇന്നലെ ബി.ജെ.പിക്കാർ എന്നോട് പറഞ്ഞു, നിങ്ങൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാപ്പു പറയൂ… സത്യമായ കാര്യം പറഞ്ഞതിന്റെ പേരിൽ മാപ്പുപറയാനാണ് അവർ എന്നോട് ആവശ്യപ്പെടുന്നത്. സഹോദരീ സഹോദന്മാരേ… എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും ഞാൻ മാപ്പുപറയില്ല.’ രാഹുൽ പറഞ്ഞു.