പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് എം.പി രാഹുൽ ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്.
1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലും, 1980ലും വീണ്ടും പ്രധാനമന്ത്രിയായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാ ഗാന്ധി 1984ന് സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടു.
രാജ്യത്തിന്റെ കരുത്തയായ പ്രധാനമന്ത്രിക്ക് ആദരവർപ്പിക്കുന്നതായി അറിയിച്ച രാഹുൽ ഗാന്ധി, സമാധി സ്ഥലം സന്ദർശിച്ച ഫോട്ടോയും പങ്കുവെച്ചു. പക്വതയാർന്ന നേതാവെന്ന നിലയിൽ രാജ്യം ഓർമ്മിക്കുമ്പോൾ, സ്നേഹനിധിയായ മുത്തശ്ശിയെന്ന നിലയിലാണ് താൻ ഇന്ദിരാ ഗാന്ധിയെ ഓർക്കുന്നതെന്ന് കുറിച്ച രാഹുൽ, ഇന്ദിരാ ഗാന്ധിയുടെ അപൂർവ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.