കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെ രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ലെന്ന് രാഹുല്‍ പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ട് ടോം വടക്കന്‍ പല തവണ വിളിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ശല്യപ്പെടുത്തിയിരുന്നു. മോദിയുടെ കൗശലത്തെ കുറിച്ച് വടക്കന്‍ നേരത്തെ സംസാരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
