ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്‍റെ ചോദ്യം.
‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ കോവിഡ് കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് രാഹുലിന്‍റെ പ്രതികരണം.
അതേസമയം സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായി. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി.