എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പാട്‌ന കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരായി ഹരജി നല്‍കിയത്.
കര്‍ണ്ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയേയും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോദിയേയും പരാമര്‍ശിച്ചാണ് എല്ലാ മോദിമാരും കള്ളന്മാരാണെന്ന രീതിയില്‍ രാഹുല്‍ പ്രസംഗിച്ചത്.
പതിനായിരം രൂപ കോടതിയില്‍ കെട്ടിവെച്ച ശേഷമാണ് രാഹുലിന് സി.ജെ.എം ശശികാന്ത് റോയും എ.സി.ജെ.എം കുമാര്‍ ഗുഞ്ജനും ജാമ്യം അനുവദിച്ചത്. ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഈ കേസ് രാഷ്ട്രീയ എതിരാളികള്‍ കെട്ടിച്ചമച്ചതാണെന്നും കോടതിയില്‍ ഹാജരാകും മുമ്പ് രാഹുല്‍ പറഞ്ഞു.