India National

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയാണ് ഹരജിയുമായി സുപ്രിം കോടതിയിലെത്തിയത്. ഈ പൊതു താല്‍പര്യ ഹരജി ഇപ്പോള്‍ പരിഗണനയിലെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള ബെഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരം ഹരജിക്കാരുടെ അഭിഭാഷകന് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കമ്പനികള്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൌരനാണെന്ന് അവരുടെ രേഘകളില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതെങ്ങനെ രാഹുല്‍ ഇന്ത്യന്‍ പൌരനല്ല എന്ന വാദത്തിന് അടിസ്ഥാനമാവുക എന്നും കോടതി ചോദിച്ചു.

വളരെ ഗൌരവതരമായി പരിശോധിക്കേണ്ട ഒരു കാര്യമാണിതെന്നും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ എന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറു ചോദ്യം. ഈ രാജ്യത്തെ ഓരോ പൌരനും പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ ആഗ്രഹമാണതെന്നും ജസ്റ്റിസ് ര‍ഞ്ജന്‍ ഗോഗോയി